

സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്
തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ജി. സുധാകരൻ 16ാം മന്ത്രിസഭയിലെ ആദ്യ എംഎൽഎയായി സത‍്യപ്രതിജ്ഞ ചെയ്തു.
മുഖ‍്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. പ്രോ ടേം സ്പീക്കറായി നിയോഗിച്ചതിനാൽ സ്പീക്കർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു മുന്നിൽ വച്ചായിരുന്നു സത‍്യപ്രതിജ്ഞ. വീണ്ടും എംഎൽഎയായി നിയമസഭയിലെത്തുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.