പമ്പാനദി അശുദ്ധമായി കിടക്കുന്നു; കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ജി. സുകുമാരൻ നായർ

കേന്ദ്രം നിയമഭേദഗതി കൊണ്ട് വന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കാൻ പാടില്ലേയെന്ന് എൻഎസ്എസ്
g sukumaran nair against central govt

കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ജി. സുകുമാരൻ നായർ

Updated on

കോട്ടയം: കേന്ദ്രസർക്കാരിനെ രൂക്ഷമായ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പരിപാവനമായ പമ്പാ നദി മലിനമായാണ് ഒഴുകുന്നതെന്നും, ഇതിനായി കേന്ദ്രസർക്കാർ എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിൽ തെറ്റ് ചെയ്തവർ അനുഭവിക്കും. കേന്ദ്രം നിയമഭേദഗതി കൊണ്ട് വന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കാൻ പാടില്ലേയെന്നും സുകുമാരൻ നായർ പറഞ്ഞു.

ശബരിമലയിൽ തീവണ്ടിയും വിമാനവും വരുമെന്ന് പറഞ്ഞു, എന്നിട്ട് എവിടെയെന്ന് ബിജെപി ഉത്തരം പറയണം.

വടക്കേ ഇന്ത്യയിലെ നദികളൊക്കെ ശുദ്ധിയാക്കി. പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയാണ് ഒഴുകുന്നത്. ഇതിൽ മുങ്ങിയാണ് അയ്യപ്പന്മാർ ഭഗവാനെ തൊഴാൻ പോകുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com