
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സെപ്ടംബർ 19 ന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. ഗണേശ ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ചാണ് അവധി.
നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.