പ്രത്യേക പരിശീലനമില്ലാതെ ഗഹനയുടെ സിവിൽ സർവീസ് നേട്ടം

ചെ​റു​പ്പം മു​ത​ൽ സി​വി​ൽ സ​ർ​വീ​സ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഗ​ഹ​ന​യു​ടെ യാ​ത്ര. ഇ​രു​പ​ത്ത​ഞ്ചാം വ​യ​സി​ൽ അ​തു ല​ക്ഷ്യ​ത്തി​ലെ​ത്തി.
പ്രത്യേക പരിശീലനമില്ലാതെ ഗഹനയുടെ സിവിൽ സർവീസ് നേട്ടം

പാ​ലാ: പാ​ലാ മു​ത്തോ​ലി സ്വ​ദേ​ശി ഗ​ഹ​ന ന​വ്യ ജ​യിം​സി​ന്‍റെ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ നേ​ട്ടം പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ പി​ന്തു​ണ പോ​ലു​മി​ല്ലാ​തെ. സ്വ​ന്തം നി​ല​യി​ൽ പ​ഠി​ച്ച ഗ​ഹ​ന ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് ത​ന്‍റെ സ്വ​പ്നം നേ​ടി​യെ​ടു​ത്ത​ത്. അ​താ​കാ​ട്ടെ, ദേ​ശീ​യ ത​ല​ത്തി​ൽ ആ​റാം റാ​ങ്കോ​ടെ​യും കേ​ര​ള​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യും.

ചെ​റു​പ്പം മു​ത​ൽ സി​വി​ൽ സ​ർ​വീ​സ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഗ​ഹ​ന​യു​ടെ യാ​ത്ര. ഇ​രു​പ​ത്ത​ഞ്ചാം വ​യ​സി​ൽ അ​തു ല​ക്ഷ്യ​ത്തി​ലെ​ത്തി. പ​ത്താം ക്ലാ​സ് വ​രെ സി​ബി​എ​സ്ഇ സി​ല​ബ​സി​ലാ​യി​രു​ന്നു പ​ഠ​നം. പ്ല​സ് ടു​വി​ന് ഹ്യു​മാ​നി​റ്റീ​സ്. പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ളെ​ജി​ൽ നി​ന്ന് ബി​എ ഹി​സ്റ്റ​റി പാ​സാ​യ​ത് ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ​യാ​യി​രു​ന്നു. തു​ട​ർ​ന്നു പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളെ​ജി​ൽ നി​ന്നു പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി. ജെ​ആ​ർ​എ​ഫ് നേ​ടി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്ക് വീ​ണ്ടും ശ്ര​മി​ച്ച​ത്.

വി​ദേ​ശ​കാ​ര്യ സ​ർ​വീ​സാ​ണ് ഗ​ഹ​ന​യ്ക്ക് പ്രി​യം. അ​തി​നു കാ​ര​ണം വി​ദേ​ശ​കാ​ര്യ സ​ർ​വീ​സി​ലു​ള്ള അ​മ്മാ​വ​ൻ സി​ബി ജോ​ർ​ജ്. മ​ക​ളു​ടെ നേ​ട്ട​ത്തി​നു കാ​ര​ണം അ​വ​ൾ മാ​ത്ര​മെ​ന്നാ​ണ് അ​ച്ഛ​നും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളെ​ജി​ൽ നി​ന്നു വി​ര​മി​ച്ച ഹി​ന്ദി അ​ധ്യാ​പ​ക​നു​മാ​യ ടി.​കെ. ജ​യിം​സി​ന്‍റെ പ്ര​തി​ക​ര​ണം. തീ​രു​മാ​ന​മെ​ടു​ത്ത​തും പ​ഠി​ച്ച​തു​മെ​ല്ലാം ഗ​ഹ​ന ത​നി​ച്ചാ​ണ്. അ​ച്ഛ​ന​മ്മ​മാ​ർ എ​ന്ന നി​ല​യ്ക്കു​ള്ള പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു ഞ​ങ്ങ​ൾ. ഞ​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കി​യ​ത് ഗ​ഹ​ന​യു​ടെ അ​നു​ജ​നാ​ണെ​ന്നും അ​ദ്ദേ​ഹം. സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ അ​ധ്യാ​പി​ക ദീ​പ ജോ​ർ​ജാ​ണ് അ​മ്മ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com