വിനായക ചതുർഥി; ഗണപതി ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങൾ

ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്
ganesh chaturthi 2024 festival today
വിനായക ചതുർഥി; ഗണപതി ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങൾfile image
Updated on

ഇന്ന് വിനായക ചതുർഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി ദിനമാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായക ചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലിന്ന് വിനായക ചതുർഥി ആഘോഷങ്ങൾ നടക്കുന്നുണ്ട്.

തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ശനിയാഴ്ച പുലർച്ചെ ആരംഭിച്ചു. വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മള്ളിയൂർ ​മഹാ​ഗണപതി ക്ഷേത്രത്തിൽ 13 ​ഗജവീരൻമാരെത്തും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ആണ് മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ പൊൻതിടമ്പേറ്റുക.

ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. വിനായക ചതുർഥി ദിനം ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ മാറാൻഴ ഉത്തമമാണെന്നാണ് വിശ്വാസം. രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ വിനായക ചതുര്‍ഥി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com