"ഉമ്മൻ ചാണ്ടി എന്‍റെ കുടുംബം ഇല്ലാതാക്കി, വഞ്ചിച്ചു, ദ്രോഹിച്ചു"; ആഞ്ഞടിച്ച് ഗണേഷ് കുമാർ

ചാണ്ടി ഉമ്മന്‍റെ പ്രതികരണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ഗണേഷ് കുമാർ
ganesh kumar about oommen chandy

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ

Updated on

തിരുവനന്തപുരം: തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ആരോപണവുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മധ്യസ്ഥത വഹിച്ച് മക്കളെ വേർപിരിച്ചെന്നും തന്‍റെ കുടുംബം ഇല്ലാതാക്കിയെന്നുമാണ് ഗണേഷ് കുമാറിന്‍റെ ആരോപണം. ചാണ്ടി ഉമ്മന്‍റെ ആരോപണങ്ങൾക്ക് മറുപടിയായാണ് ഗണേഷ് കുമാറിന്‍റെ പ്രതികരണം.

ഉമ്മൻ ചാണ്ടി ജീവിച്ചിരിന്നപ്പോൾ താനിത് പറഞ്ഞിട്ടില്ലെന്നും അന്ന് സിബിഐക്ക് മൊഴി നൽകിയത് അനുകൂലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മന്‍റെ പ്രതികരണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ഇത്രയും കാലം ചാണ്ടി ഉമ്മൻ എവിടെയായിരുന്നെന്നും ക്രൈസ്തവ വിഭാഗത്തെ ഇളക്കിവിടുകയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാർ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com