

ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും
file image
തിരുവനന്തപുരം: മുൻ മന്ത്രി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ പേരിലുള്ള കമ്പനിക്ക് മിൻമ, കേരഫെഡ് കയറ്റുമതി കരാർ ലഭിച്ചതിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്. ബിന്ദു മേനോന്‍റെ പേരിലുള്ള മിഡ്നൈറ്റ് സൺ ഗ്ലോബൽ കരാർ ലഭിച്ചതിൽ ക്രമക്കേട് നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ.
കൃത്യമായ നടപടികൾ പാലിക്കാതെയാണ് കരാർ നൽകിയതെന്നും മുൻവർഷത്തേതിനേക്കാൾ മിഡ്നൈറ്റ് സൺ ഗ്ലോബലിന് നൽകിയ കരാറിൽ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി ഉത്തരവിട്ടു. ബിന്ദു മേനോന്‍റെ കമ്പനിക്ക് കരാർ ലഭിച്ചത് ഗണേഷ് കുമാറുമായുള്ള ബന്ധം മൂലമെന്നാണ് വിജിലൻസ് സൂചന നൽകുന്നത്.