തിരുവനന്തപുരത്ത് വീടിന് നേരെ ഗുണ്ടാ ആക്രമണം; 3 പേർക്ക് പരുക്ക്

അക്രമികൾ കാറിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയും വീടിനുനേർക്ക് ബിയർ കുപ്പികൾ എറിയുകയുമായിരുന്നു
gang attack on house three people injured
തിരുവനന്തപുരത്ത് വീടിന് നേരെ ഗുണ്ടാ ആക്രമണം
Updated on

തിരുവനന്തപുരം: കണ്ടല അരുമാളൂരിൽ വീടിന് നേരെ ഗുണ്ടാ ആക്രമണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അരുമാളൂർ സ്വദേശി ബിജുവിന്‍റെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ബിജു, പ്രജീഷ്, മനു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾ കാറിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയും വീടിനുനേർക്ക് ബിയർ കുപ്പികൾ എറിയുകയുമായിരുന്നു.

മൂന്നുപേർ മദ്യപിച്ച് ബിജുവിന്‍റെ വീട്ടിലെ്തി ബഹളം വച്ചിരുന്നു. കയ്യേറ്റംചെയ്യാൻ ശ്രമിച്ചതോടെ സമീപത്തെ ബന്ധുക്കൾ ഇടപെട്ട് ഇവരെ കൈകാര്യം ചെയ്തു. ഇതിന് പ്രതികാരമായാണ് കൂടുതൽ പേരെ കൊണ്ടുവന്ന് അക്രമം നടത്തിയതെന്നാണ് നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com