തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിലും കഞ്ചാവ്; മിന്നൽ പരിശോധന തുടരുന്നു

70ലധികം മുറികളുള്ള ഹോസ്റ്റലിൽ നിന്നും കുറഞ്ഞ അളവിലാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്
ganja seized from palayam university college hostel

രഹസ‍്യ വിവരത്തെ തുടർന്ന് റെയ്ഡ്; പാളയം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

file

Updated on

തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിൽ നടത്തിയ എക്സൈസ് റെയ്ഡിൽ കഞ്ചാവ് പിടിച്ചെടുത്തു. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

70ലധികം മുറികളുള്ള ഹോസ്റ്റലിൽ നിന്നും കുറഞ്ഞ അളവിലാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്. 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

കേരള സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ‍്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. പരിശോധന നിലവിൽ തുടരുകയാണ്.

കളമശേരി ഗവ. പോളിടെക്നിക് കോളെജിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനു പിന്നാലെയാണ് തലസ്ഥാനത്തെ കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com