കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന പാചകവാതക സിലണ്ടറുകൾ പൊട്ടിത്തെറിച്ചു

കൊച്ചു തെരുവ് ചെമ്മാട്ട് മുക്കിനും സമീപത്തെ അനധികൃത ഗോഡൗണിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്
കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന പാചകവാതക സിലണ്ടറുകൾ പൊട്ടിത്തെറിച്ചു
Updated on

കൊല്ലം: കൊല്ലം ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദന കുറുപ്പിന്‍റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളിൽ 6 എണ്ണംമാണ് പൊട്ടിത്തെറിച്ചത്.

കൊച്ചു തെരുവ് ചെമ്മാട്ട് മുക്കിനും സമീപത്തെ അനധികൃത ഗോഡൗണിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പന്തളം തുമ്പമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാർഹിക സിലിണ്ടറിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.