കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു

മുല്ലപ്പള്ളി ഇന്ത്യൻ ഗ്യാസ് ഓഫീസിലെ വാഹനമാണ് കത്തി നശിച്ചത്
കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു

കോട്ടയം: കറുകച്ചാൽ തോട്ടയ്ക്കാട് ജംക്ഷനിൽ പാചകവാതക സിലിണ്ടർ ക‍യറ്റിവന്ന ലോറിക്ക് തീപിടിച്ചു. 12 മണിയോടെയായിരുന്നു സംഭവം. വാഹനം നിന്നു പോയതിനെ തുടർന്ന് ഡ്രൈവർ ഇറങ്ങി നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്.

ഉടനെ തന്നെ സ്ഥലത്തു നിന്നും മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. നിറച്ച് സിലിണ്ടറുകളും കാലിയായ സിലിണ്ടറുകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം ആളിക്കത്തിയതിനെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. കോട്ടയത്തു നിന്നും അഗ്നി ശമന സേനയെത്തിയാണ് തീയണച്ചത്. മുല്ലപ്പള്ളി ഇന്ത്യൻ ഗ്യാസ് ഓഫീസിലെ വാഹനമാണ് കത്തി നശിച്ചത്.

Trending

No stories found.

Latest News

No stories found.