ഇടുക്കിയിൽ വ്യപാര സ്ഥാപനത്തിൽ തീപിടിത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

തങ്കമണി കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്
gas cylinders explode shop catches fire in idukki thankamani
ഇടുക്കിയിൽ വ്യപാര സ്ഥാപനത്തിൽ തീപിടിത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുfile image
Updated on

കട്ടപ്പന: ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12 ലധികം ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നു. അ​ഗ്നിശമന സേനയെത്തി തീയണച്ചു.

തങ്കമണി കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 5.50ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com