തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ വാതക ചോർച്ച

എസിയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം
Vande Bharat train - Representative image
Vande Bharat train - Representative imageFile Image
Updated on

ആലുവ: തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ വാതക ചോർച്ച. കളമശേരി-ആലുവ സ്റ്റേഷന് ഇടയിൽ വച്ചാണ് സി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് കാണുന്നത്. ഇതോടെ ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു.

എസിയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. പുക ഉയർന്ന ഉടനെ സി 5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനാൽ ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നാണ് വിവരം. പ്രശ്നം പരിഹരിച്ച ശേഷം 9.20 ഓടെ ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com