ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയിൽ ലീക്ക്, അഗ്നി രക്ഷാ സേന അപകടം ഒഴിവാക്കി

കവളങ്ങാട് പഞ്ചായത്ത് വാർഡ് 15 ൽ പരിക്കണ്ണിയിലാണ് സംഭവം
There was a gas leak from the lorry that was carrying the gas cylinder and the fire brigade arrived and averted the accident
ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയിൽ നിന്ന് ഗ്യാസ് ലീക്ക്, അഗ്നി രക്ഷ സേനയെത്തി അപകടം ഒഴിവാക്കി
Updated on

കോതമംഗലം: ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയിൽ നിന്ന് ഗ്യാസ് ലീക്കായി. കോതമംഗലം അഗ്നിരക്ഷാ സേനയെത്തി അപകടം ഒഴിവാക്കി. കവളങ്ങാട് പഞ്ചായത്ത് വാർഡ് 15 ൽ പരിക്കണ്ണിയിലാണ് സംഭവം. ഇന്ത്യൻ നന്മ ഗ്യാസ് ഏജൻസിയുടെ ഗ്യാസ് സിലിണ്ടർ കൊണ്ടു പോവുകയായിരുന്ന ലോറിയിലെ ഗ്യാസ് കുറ്റിയിൽ നിന്നാാണ് ഗ്യാസ് ലീക്കായത്.

അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ ഗ്യാസ് ജീവനക്കാരോട് വാഹനം സുരക്ഷിതമായ സ്ഥലത്ത് ഒതുക്കി ലീക്കായ സിലിണ്ടർ തുറസായ സ്ഥലത്തേക്ക് അപകടരഹിതമായി മാറ്റി വയ്ക്കാൻ അഗ്നി രക്ഷ സേന നിർദ്ദേശിച്ചിരുന്നു.

അഗ്നി രക്ഷാ സേന പരിക്കണ്ണിയിലെ സംഭവ സ്ഥലത്ത് എത്തിയപ്പോൾ ലീക്കായ കുറ്റി വിശാലമായ തുറസായ ഗ്രൗണ്ടിൽ സുരക്ഷിതമാക്കി വച്ചിരിന്നു. സേനയുടെ വാഹനം വെള്ളം പമ്പു ചെയ്യാൻ സജ്ജമാക്കി എൽപിജി കുറ്റിയുടെ അടുത്ത് എത്തി പരിശോധിച്ചപ്പോൾ സിലിണ്ടറിൽ നിന്നും നല്ല രീതിയിൽ ഗ്യാസ് ലീക്കായി പുറത്തു വരുന്നുണ്ടായിരുന്നു. ലീക്ക് അടക്കാൻ വച്ച പശ ഇളകി പോയിരുന്നു.

ജോയിന്‍റിൽ ലീക്കുമൂലം കൂടുതൽ വിള്ളൽ ഉണ്ടാകാൻ സാധ്യത തോന്നിയതിനാൽ സേന റെഗുലേറ്റർ കൂടി ഘടിപ്പിച്ച് ശക്തമായ കാറ്റുള്ളതിനാൽ അപകടരഹിതമായ രീതിയിൽ ഗൈലേറ്റർ വഴിയും വേഗത്തിൽ തുറന്നു വിട്ട് ഗ്യാസ് സിലിണ്ടർ കാലിയായി എന്നും അപകടാവസ്ഥ പൂർണ്ണമായും ഒഴിവായി എന്നും ഉറപ്പാക്കി സേന മടങ്ങുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ.കെ. ബിനോയി, ഗ്രേഡ് അസ്സിസ്റ്റേഷൻ ഓഫീസർ എം. അനിൽ കുമാർ, കെ.എൻ. ബിജു, സേനാംഗങ്ങളായ കെ.വി. ദീപേഷ്, പി.എം. നിസ്സാമുദീൻ, പി.പി. ഷംജു, ജിനോ രാജു, പി.ആർ. രാഹുൽ, ശ്രുതിൻ പ്രദീപ്, ജിത്തു തോമസ് എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com