''ചിന്താ കുറ്റക്കാർക്കൊപ്പം''; സച്ചിദാനന്ദന് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്

ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണെന്നും സച്ചിദാനന്ദൻ മാഷ് അതിന് തയാറാവാതെ ചിന്താ കുറ്റം ചെയ്തിരിക്കുന്നു''
geevarghese mar coorlos supported k sachidanandanചെയ്തിരിക്കുന്നു''
geevarghese coorilose
Updated on

തിരുവനന്തപുരം: തുടർഭരണ പരാമർശത്തിൽ കവി കെ. സച്ചിദാനന്ദന് പിന്തുണയുമായി യാക്കോബായ സുറിയാനി സഭ മുതിർന്ന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്.

ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണെന്നും സച്ചിദാനന്ദൻ മാഷ് അതിന് തയ്യാറാവാതെ ചിന്താ കുറ്റം ചെയ്തിരിക്കുന്നുവെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണെന്നും ചിന്താകുറ്റകാർക്കൊപ്പമാണ് താനെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണ്. സച്ചിദാനന്ദൻ മാഷ് അതിന് തയ്യാറാവാതെ ജോർജ് ഓർവെലിന്റെ ഭാഷയിൽ പറഞ്ഞാൽ “ചിന്താ കുറ്റം ” (thought crime ) ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തിൽ ജാക്ക് രാൻ‌സിയേ, ഹാർഡ്റ്റ്, നെഗ്രി, സിസെക് തുടങ്ങിയ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചു മാഷ് വീണ്ടും ചിന്ത കുറ്റം ആവർത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ്

ചിന്താകുറ്റകാർക്കൊപ്പം

logo
Metro Vaartha
www.metrovaartha.com