എം.ടി. രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാട്, എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രി

ബിജെപി ഒരു സൂപ്പർതാരത്തെ പോലെ ഉദിക്കുമെന്നും കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ പറഞ്ഞു
george kurian reacted in empuran movie political controversy

ജോർജ് കുര‍്യൻ,എമ്പുരാൻ ചിത്രത്തിൽ നിന്ന്

Updated on

കോഴിക്കോട്: പ‍്യഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോർജ് കുര‍്യൻ. എം.ടി. രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാടെന്ന് മന്ത്രി പറഞ്ഞു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ വില്ലനായാണ് എത്തിയത്. നെഗറ്റീവിൽ നിന്നായിരുന്നു തുടക്കം. അതിനുശേഷമാണ് നിലവിൽ കാണുന്ന ഉയരത്തിൽ എത്തിയത്.

ഈ നെഗറ്റീവ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കും. ബിജെപി ഒരു സൂപ്പർതാരത്തെ പോലെ ഉദിക്കും. ചിത്രം കാണുന്നവർ എല്ലാവരും ബിജെപിയെപ്പറ്റി ചർച്ച ചെയ്യും.

പ്രധാനമന്ത്രിയെപ്പറ്റി രണ്ടായിരത്തിന്‍റെ തുടക്കത്തിൽ പറഞ്ഞിരുന്നത് എന്തായിരുന്നു. അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഉയരത്തിൽ എത്തുമായിരുന്നോ‍?

അതേസമയം, ബിജെപി നേതാക്കൾ എമ്പുരാനെ വിമർശിക്കുന്നുവെന്നത് മാധ‍്യമ സ‍്യഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ റിലീസായതിനു പിന്നാലെ ചിത്രത്തെ വിമർശിച്ച് ചില ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര‍്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ആർഎസ്എസിനെ വിമർശിച്ച് നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. സിനിമയെ സിനിമയായി കണ്ടാൽ മതി. അതിനുള്ള സാമാന‍്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്.

സിനിമ കണ്ട് അഭിപ്രായം പറയാനുള്ള സാഹചര‍്യം എല്ലാവർക്കുമുണ്ടെന്നും, തങ്ങൾ ഒരു സിനിമയും ബഹിഷ്കരിച്ചിട്ടില്ലെന്നുമായിരുന്നു എം.ടി. രമേശിന്‍റെ പ്രതികരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com