

ജോർജ് കുര‍്യൻ
കാസർഗോഡ്: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്നും സംസ്ഥാന സർക്കാരിന്‍റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്രമന്ത്രി ജോർജ് കുര‍്യൻ.
ഇതു മൂലം വിദ‍്യാർഥികൾ മറ്റു സംസ്ഥാനങ്ങളെ തേടി പോകുന്ന സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉന്നത വിദ‍്യാഭ‍്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണെന്നു പറഞ്ഞ മന്ത്രി ഈ കരാറിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു.