''വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമം''; ഗണഗീതം പാടിയതിൽ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി

ദേശഭക്തിയാണ് ഗാനത്തിന്‍റെ ആശയമെന്നും ഗാനത്തിൽ ആർഎസ്എസിനെ പരാമർശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
central minister george kurian responds to the controversy surrounding singing rss gana geet at vande bharat express

ജോർജ് കുര‍്യൻ

Updated on

കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ സരസ്വതി വിദ‍്യാലയ സ്കൂളിലെ വിദ‍്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ‌ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര‍്യൻ. മറ്റുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും ഗണഗീതം പാടിയതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശഭക്തിയാണ് ഗാനത്തിന്‍റെ ആശയമെന്നും ഗാനത്തിൽ ആർഎസ്എസിനെ പരാമർശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആർഎസ്എസ് പാടുന്ന വന്ദേമാതരം പാർലമെന്‍റിൽ പാടുന്നില്ലെയെന്ന് ചോദിച്ച മന്ത്രി എല്ലാ വേദികളിലും ഗണഗീതം ആലപിക്കണമെന്നും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com