സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; മൂന്നാം മോദി സർക്കാരിൽ 2 മലയാളികൾ

ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യൻ മന്ത്രിസഭയിൽ അഗത്വം ലഭിച്ചത്
george kurian the 2nd member in kerala at narendra modi govt
ജോർജ് കുര്യൻ | സുരേഷ് ഗോപി
Updated on

ന്യൂഡൽഹി: കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമേ ജോർജ് കുര്യൻ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. കേരളത്തിൽ നിന്നും 2 കേന്ദ്ര മന്ത്രിമാരുണ്ടാവുമെന്ന ചർച്ച ഉയർന്നപ്പോഴും ഒരിക്കലും ലിസ്റ്റിലുണ്ടായിരുന്ന ആളല്ല മലയാളിയായ ജോർജ് കുര്യൻ. മുൻപ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനായിരുന്നു. മാത്രമല്ല ബിജെപിയുടെ സംസ്ഥാന ജന. സെക്രട്ടറി എന്ന പദവിയും വഹിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യൻ മന്ത്രിസഭയിൽ അഗത്വം ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ജോർജ് കുര്യൻ കോട്ടയം സ്വദേശിയാണ്. സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുകയാണ്. ഇന്ന് 7.15 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com