

ഫാത്വിമ ഹുസ്ന
കോഴിക്കോട്: പാമ്പു കടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യു.കെ. ഹാരിസ് സഖാഫിയുടെ മകൾ ഫാത്വിമ ഹുസ്നയാണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങിനിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശരീരത്തിൽ നീല നിരം കാണ്ടതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ.