വഴിക്ക് വഴി ഒരു വര: ഇലവീഴാ പൂഞ്ചിറ റോഡിന് നന്ദി അർപ്പിച്ച് മുഖ്യമന്ത്രിയ്ക്ക് ഛായാചിത്രം സമ്മാനം

റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയായതോടെ വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാര്‍ഥ്യമായത്
വഴിക്ക് വഴി ഒരു വര: ഇലവീഴാ പൂഞ്ചിറ റോഡിന് നന്ദി അർപ്പിച്ച് മുഖ്യമന്ത്രിയ്ക്ക് ഛായാചിത്രം സമ്മാനം
Updated on

കോട്ടയം: വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡിന്‍റെ പുനര്‍നിര്‍മാണത്തിന്‍റെ സന്തോഷം താൻ വരച്ച ചിത്രത്തിലൂടെ മുഖ്യമന്ത്രിക്ക് പങ്കുവെച്ച് ഇലവീഴാപൂഞ്ചിറ കുമ്പളോലിയ്ക്കല്‍ വീട്ടില്‍ ജെസി സാം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പാലാ നിയോജക മണ്ഡലം നവകേരള സദസിലെത്തിയാണ് അക്രലിക് പെയിന്‍റില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ മുഖചിത്രം ജെസി പിണറായി വിജയന് കൈമാറിയത്. മേലുകാവ് ഗ്രാമപഞ്ചായത്തംഗം ഷീബാ മോള്‍ ജോസഫും ഒപ്പമുണ്ടായിരുന്നു.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുകയായിരുന്നു. പ്രദേശവാസികള്‍ യാത്രയ്ക്കായി ആശ്രയിച്ചിരുന്ന ജീപ്പുകള്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത വിധം റോഡ് തകര്‍ന്നിരുന്നു. 2021 സെപ്റ്റംബറിലാണ് ആണ് റോഡിന്‍റെ നിര്‍മാണം ആരംഭിക്കുന്നത്. പൂര്‍ത്തിയായതോടെ വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഇതോടെ ഇല്ലിക്കല്‍കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു ഉണര്‍വേകും എന്ന പ്രതീക്ഷയാണുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com