ഒരു മാസത്തെ പ്രണയം, ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് വാട്സാപ്പ് കാമുകി സ്കൂട്ടറുമായി മുങ്ങി; പരാതി

എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരനാണ് പുത്തൻ സ്‌കൂട്ടർ നഷ്ടമായത്
girlfriend absconds with boyfriend's scooter in kochi

ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് വാട്സാപ്പ് കാമുകി സ്കൂട്ടറുമായി മുങ്ങി

Updated on

കൊച്ചി: വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ പോയ യുവാവിന് കിട്ടിയത് മുട്ടൻ പണി. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോയ യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നു കളയുകയായിരുന്നു. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരനാണ് പുത്തൻ സ്‌കൂട്ടർ നഷ്ടമായത്. യുവാവിന്‍റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു.

ഒരു മാസം മുൻപാണ് യുവതിയുമായി 24 കാരൻ പരിചയത്തിലാകുന്നത്. നമ്പർ തെറ്റിയെത്തിയ ഒരു സന്ദേശത്തിൽ നിന്ന് തുടങ്ങിയ ചാറ്റിങ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ച് ആദ്യമായി കാണാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസം മുൻപ് വാങ്ങിയ സ്കൂട്ടറിലാണ് യുവാവ് മാളിൽ എത്തിയത്.

മാളിന്‍റെ പാർക്കിങ് ഏരിയയിലാണ് യുവാവ് സ്കൂട്ടർ വെച്ചിരുന്നത്. എന്നാൽ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപത്തേക്ക് വണ്ടി മാറ്റിവെക്കാൻ യുവതി നിർബന്ധിക്കുകയായിരുന്നു. അതിനു ശേഷം മാത്രമാണ് യുവതി നേരിട്ട് കാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. അതിനാൽ കാമുകിക്ക് പ്രായം കൂടുതലാണെന്ന് യുവാവ് മനസിലാക്കിയത് അപ്പോൾ മാത്രമാണ്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് യുവതി വിശ്വസിക്കുകയായിരുന്നു. തുടർന്ന് ഇരുവരും മാളിലെ ഫുഡ്കോര്‍ട്ടില്‍ പോയി ബിരിയാണിയും ജ്യൂസും വാങ്ങിക്കഴിച്ചു, യുവാവിന്‍റെ ചെലവിലായിരുന്നു ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിച്ച് യുവാവ് കൈകഴുകാന്‍ പോയ തക്കം നോക്കി യുവതി സ്കൂട്ടറിന്‍റെ താക്കോലും മറ്റും കൈക്കലാക്കി മുങ്ങുകയായിരുന്നു. പൊലീസ് യുവതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com