കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് കാല്‍നടയാത്രക്കാരന്‍റെ തലയിൽ വീണു; ഗുരുതര പരുക്ക്

തൃശ്ശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച പരിശോധന
glass falls on Pedestrians head, seriously injured Thrissur
കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് കാല്‍നടയാത്രക്കാരന്‍റെ തലയിൽ വീണു; ഗുരുതര പരിക്ക്
Updated on

തൃശൂര്‍: കെട്ടിടത്തിന്‍റെ മുകളിലെ നിലയിൽ നിന്നും ഗ്ലാസ് തകര്‍ന്ന് വീണ് കാല്‍നടയാത്രക്കാരന് പരുക്ക്. തൃശൂര്‍ മണികണ്ഠനാലിന് സമീപത്തെ കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെ ചില്ലാണ് തകർന്ന് താഴേക്ക് പതിച്ചത്. ഇതിനിടെ നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ഇരിഞ്ഞാലക്കുട സ്വദേശി ഗോപാലകൃഷ്ണന്‍റെ തലയിലേക്കാണ് ഗ്ലാസ് പതിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലപ്പഴക്കം മൂലം എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന നിലയില്‍ നിരവധി ഗ്ലാസുകളാണ് കെട്ടിടത്തില്‍ ഉള്ളത്.

സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ കടകൾ അടപ്പിച്ചു. ഫുട്പാത്തിലൂടെയുള്ള ഗതാഗതവും നിലവിൽ തടഞ്ഞിരിക്കുകയാണ്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകുമെന്നും ഫയർഫോഴ്‌സ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.