

രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തെ കുറിച്ച് ഉയർന്നുവരുന്ന ആരോപണങ്ങൾ എല്ലാഭക്തരേയും വേദനിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. സംഗമം നടത്തിയത് പ്രശസ്തിക്ക് വേണ്ടിയാണ്. എന്നാൽ അവിടെ നടന്ന തട്ടിപ്പുകളിലൂടെ ഇപ്പോൾ നല്ല പ്രശസ്തി കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു.
ശരിയായ അന്വേഷണം നടന്നാൽ പലരും ജയിലിൽ പോകേണ്ടി വരും.
7 കോടിയുടെ അയ്യപ്പ സംഗമം നടത്തിയതിന് ശേഷമാണ് സ്പോൺസർമാരേ തേടി നടക്കുന്നത്.സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു