ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് തള്ളി

മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചുവെന്നത് വാസ്തവ വിരുദ്ധമാണ്
Global Ayyappa Sangam; Devaswom Board rejects audit report

ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് തള്ളി

Updated on

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം ഓഡിറ്റ് റിപ്പോർട്ടിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണെന്ന ദേവസ്വംബോർഡ് പറഞ്ഞു. മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചുവെന്നത് വാസ്തവ വിരുദ്ധമാണ്. നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയിട്ടില്ല. തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്. ഇഷാൻ ദേവും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. ഇഷാൻ ദേവിന്‍റെ അക്കൗണ്ടിലേക്ക് ആണ് തുക പോയതെന്നും വിശദീകരിച്ചു.

ഇതുവരേ ലഭിച്ച സ്പോർണർഷിപ്പ് തുക മൂന്ന് കോടിയാണ്. ദേവസ്വത്തിൽ നിന്ന് ചെലവാക്കിയ തുക തിരിച്ചടിച്ചു. കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ട് അക്കൗണ്ടിന്‍റെ റിപ്പോർട്ട് കൂടുതൽ പരിശോധനയ്ക്ക് മുൻപ് സമർപ്പിക്കേണ്ടി വന്നത്.

റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർ നടപടി സ്വീകരിക്കുകയുള്ളൂ. അയ്യപ്പസംഗമം ധൂർത്തായിരുന്നില്ലെന്നും ശബരിമലയെ കരിവാരി തേക്കരുതെന്നും ദേവസ്വം ബോർഡിന്‍റെ അഭ്യർത്ഥന.

logo
Metro Vaartha
www.metrovaartha.com