
'പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം'; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ‍്യമന്ത്രി
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ‍്യമന്ത്രി പിണറായി വിജയൻ. സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചെത്തുന്ന സ്ഥലമാണ് ശബരിമലയെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
രാവിലെ 9:30യോടെ അയ്യപ്പ സംഗമ വേദിയിലെത്തിയ മുഖ‍്യമന്ത്രിയെ ദേവസ്വംമന്ത്രി വി.എൻ. വാസവനാണ് സ്വീകരിച്ചത്. മുഖ‍്യമന്ത്രിയുടെ വാഹനത്തിലായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെത്തിയത്. ശബരിമല തന്ത്രി തിരി തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. 3000ത്തിലധികം പേർ പങ്കെടുക്കുന്ന അയ്യപ്പ സംഗമത്തിൽ പമ്പാ തീരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.