ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

മുഖ‍്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നത്.
global ayyappa sangamam updates

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

Updated on

പത്തനംതിട്ട: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 20ന് പമ്പ‍യിൽ വച്ച് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർഥനയോടെ പരിപാടി ആരംഭിക്കും.

മുഖ‍്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി വി.എൻ. വാസവൻ അധ‍്യക്ഷതയും ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് സ്വാഗതവും പറയും. വിവിഐപികൾ ഉൾപ്പെടെ 3,000ത്തിലധികം പേർ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.

ശബരിമലയിലെ തിരക്ക് നിയന്ത്രണം, ശബരിമല മാസ്റ്റർ പ്ലാൻ, തീർഥാടന ടൂറിസം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. തമിഴ്നാട് മന്ത്രി പി.കെ. ശേഖർ ബാബു, പളനിവേൽ ത‍്യാഗരാജൻ എന്നിവരും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com