
കോട്ടയം: മാതാവിൻ്റെ മധ്യസ്ഥതയിൽ ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്ന് പൗരസ്ത്യ സുവിശേഷസമാജം മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസ്. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിൻ്റെ നാലാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയിലും പ്രയാസങ്ങളിലും കഴിയുന്ന അനേകർക്ക് മാതാവിൻ്റെ മധ്യസ്ഥം വഴി അനേകം കാര്യങ്ങൾ ചെയ്തുകൊടുക്കുന്നു. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല. മാതാവ് ദൈവതീരുമാനങ്ങളെ സ്വീകരിച്ചപോലെ, ഇതാ കർത്താവിൻ്റെ ദാസി എന്ന മനോഭാവത്തോടെ വിശ്വാസികൾ തങ്ങളുടെ ജീവിതം ദൈവത്തിനായി സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഗീവർ ഗീസ് നടുമറിയിൽ, ഫാ. ജോർജ് കരിപ്പാൽ എന്നിവർ വചനസന്ദേശം നൽകി.
മണർകാട് ചൊവ്വാഴ്‌ച:
കരോട്ടെ പള്ളിയിൽ രാവിലെ 6ന് കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുര്യാക്കോസ് മോർ ഈവാനിയോസിൻ്റെ മുഖ്യ കാർകത്വത്തിൽ മൂന്നിന്മേൽ കുർബാന. 11ന് കുര്യാക്കോസ് മോർ ഈവാനിയോസ് പ്രസം ഗിക്കും. 12ന് ഉച്ചനമസ്കാരം. 2.30ന് ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ പ്രസം ഗിക്കും. 5ന് സന്ധ്യാ നമസ്കാരം. 6.30ന് ഫാ. ബിജു പാറേക്കാട്ടിൽ പ്രസം ഗിക്കും.
പെരുന്നാൾ ചടങ്ങുകൾ തൽസമയം കാണുവാൻ:
ഫെയ്സ്ബുക്ക് പേജ്: https://facebook.com/manarcadpallyofficial
മൊബൈൽ ആപ്പ്: manarcad pally official - https://play.google.com/store/apps/details?id=app.manarcad.manarcadpally
യൂട്യൂബ്: manarcad st mary's cathedral live -https://www.youtube.com/c/manarcadstmarys.