ഗുണ്ടകളുമായി എത്തിയത് 16കാരൻ; വിദ്യാർ‌ഥിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന പ്രതികളെ തിരിച്ചറിഞ്ഞു, ഒളിവിൽ

ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് 18 കാരനായ അലനാണ് കൊല്ലപ്പെട്ടത്
alan murder case

കൊല്ലപ്പെട്ട അലൻ

Updated on

തിരുവനന്തപുരം: തൈക്കാട് നടുറോഡിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. ജഗതി സ്വദേശി അജിൻ (ജോബി) ആണ് കൊല നടത്തിയത്. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമായ അജിൻ. ഇയാളെ കൂടാതെ നന്ദു, അഭിജിത്ത് എന്നിവരുമടക്കം 4 പേരാണ് കേസിൽ പിടികൂടാനുള്ളത്.

ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് 18 കാരനായ അലനാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ഇടപെടാൻ ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16 വയസ്സുകാരനായ വിദ്യാർഥിയാണ്. വീടിനു സമീപം താമസിക്കുന്ന സംഘത്തെ പരിചയമുണ്ടായിരുന്നതിനാൽ ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ വിദ്യാർഥി ക്വട്ടേഷൻ നൽകിയതല്ലെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ സന്ദീപ് (27), അഖിലേഷ് (20) എന്നിവർ റിമാൻഡിലാണ്. സന്ദീപ് കാപ്പ കേസ് പ്രതിയാണ്. കുത്തിയത് കത്തി കൊണ്ടു തന്നെയെന്ന് അലന്റെ സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. കമ്പികൊണ്ടുള്ള ആയുധം എന്നാണ് മുൻപ് കരുതിയിരുന്നത്. അജിൻ കത്തി കൊണ്ടു നടക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു.

നെട്ടയം സ്വദേശി അലൻ (18) തിങ്കളാഴ്ചയാണ് മരിച്ചത്. ഫുട്ബോൾ മത്സരത്തിലെ കളിക്കാർ തമ്മിലുള്ള തർക്കത്തിനും തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് അതിന്‍റെ ഭാഗമല്ലായിരുന്ന വിദ്യാർഥി കൊല്ലപ്പെടുന്നത്. ഒരു മാസം മുൻപ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com