ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിയുമായി ഗോകുലം ഗോപാലൻ; 10 കോടി രൂപ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ഗോകുലം ഗോപാലൻ നേരത്തെ അറിയിച്ചിരുന്നു
Gokulam Gopalan | Sobha Surendran
Gokulam Gopalan | Sobha Surendran

തിരുവനന്തപുരം: ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ചു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാർത്താ സമ്മേളനത്തിൽ തനിക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്നു കാട്ടിയാണ് ഗോകുലം ഗോപാലന്‍റെ നോട്ടീസ്.

സിഎംആർഎൽ ഉടമ ശശിധരൻ കർത്താ തന്‍റെ സുഹൃത്താണെന്ന ആരോപണം തെളിയിക്കാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും അദ്ദേഹം നോട്ടീസിൽ പറയുന്നു.

ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ഗോകുലം ഗോപാലൻ നേരത്തെ അറിയിച്ചിരുന്നു. ശോഭാ സുരേന്ദ്രന് മറുപടി നൽകാൻ തന്‍റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും, ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com