ജെമിനി ശങ്കരൻ, ഇന്ത്യൻ സർക്കസിലെ പ്രതിഭാധനൻ: ഗോകുലം ഗോപാലൻ

സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും തണലും മാധുര്യവും പകർന്ന ജെമിനി ശങ്കരേട്ടൻ യാത്രയായി
ജെമിനി ശങ്കരൻ, ഇന്ത്യൻ സർക്കസിലെ പ്രതിഭാധനൻ: ഗോകുലം ഗോപാലൻ
Updated on

ജെമിനി ശങ്കരൻ ഇന്ത്യൻ സർക്കസിലെ പ്രതിഭാധനനാണെന്ന് ഗോകുലം ഗോപാലൻ. സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും തണലും മാധുര്യവും പകർന്ന ജെമിനി ശങ്കരേട്ടൻ യാത്രയായി. ഹൃദയത്തിനുള്ളിൽ എന്നും മുതിർന്ന ജ്യേഷ്ഠതുല്യനായിരുന്നു അദ്ദേഹമെന്നും ഗോകുലം ഗോപാലൻ അനുസ്മരിച്ചു.

കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ പ്രിയ ശിഷ്യൻ. ഇന്ത്യയിലങ്ങോളമിങ്ങോളം തൻ്റെ പ്രതിഭാപാടവം കൊണ്ട് ശങ്കരേട്ടൻ പ്രശസ്തരുടെയും,സാധാരണക്കാരൻ്റെയും ഹൃദയം കവർന്നെടുത്തു.

സങ്കടങ്ങളിലും സന്തോഷത്തിലും എന്നെ എന്നും ചേർത്തുപിടിച്ച അദ്ദേഹത്തിൻ്റെ വിയോഗം അങ്ങേയറ്റം വിങ്ങലുണ്ടാക്കുന്നു. ഒരു ശൂന്യത വന്നു നിറയുന്നു നികത്താൻ പറ്റാത്ത വിടവ് വേദനിപ്പിക്കുന്നുണ്ടെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com