

സ്വർണം, വെള്ളി വില കുറഞ്ഞു
representative image
കൊച്ചി: ആഗോള വിപണിയിലെ ഇടിവ് മൂലം ഇന്ത്യയിലെ സ്വർണം, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു. കേരളത്തിൽ 1,14,720 രൂപയാണ് പവന് തിങ്കളാഴ്ചത്തെ വില. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 14,340 രൂപ നൽകണം. പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്.
24 കാരറ്റ് സ്വർണത്തിന്‍റെ വില 15,644 രൂപയും 18 കാരറ്റിന്‍റെ വില 11,733 രൂപയുമാണ്. ആഭരണം വാങ്ങണമെങ്കിൽ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5 ശതമാനം പണിക്കൂലി, സ്വർണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം വീതം ജിഎസ്ടി, ഹാൾമാർക്ക് ചാർജ് ഇനത്തിൽ 45 രൂപ.
ഇതിന്മേലുള്ള ജിഎസ്ടിയും കൂടി നൽകണം. ഡിസൈൻ മാറുന്നതനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം.