

സ്വർണവില പവന് 3960 രൂപ വർധിച്ച് 1,17,120 രൂപയായി
കോഴിക്കോട്; സ്വർണവില വീണ്ടും കുതിച്ചു. വ്യാഴാഴ്ച നേരിയ ആശ്വാസമാണ് നൽകിയതെങ്കിൽ രാവിലെ വീണ്ടും വില കൂടി. പവന് ഒറ്റയടിക്ക് 3960 രൂപ വർധിച്ച് 1,17,120 രൂപയായി. 14,640 രൂപയാണ് ഇന്നത്തെ ഗ്രാം വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില തുടരുന്നത്.
ആഗോള രാഷ്ട്രീയ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നതും വില കൂടാൻ കാരണമായുന്നുണ്ട്.
ഗ്രീൻലൻഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക്മേൽ ചുമത്താനിരുന്ന അധിക തീരുവ പിൻവലിത്തുമെന്നുമുള്ള ട്രംപിന്‍റെ പ്രഖ്യാപനവും വ്യാഴാഴ്ച വില കുറയാൻ കാരണമായി. ഇതിന് തൊട്ട് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും വില കൂടിയത്.