സ്വർണവില വീണ്ടും കുറഞ്ഞു; പവന് 1,07,040 രൂപയായി

ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി
Gold prices fall again

സ്വർണവില വീണ്ടും താഴോട്ട്

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി. പവന് 2200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. വെള്ളിയാഴ്ച പവന് 480 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില.

പെരുന്നാൾ, ഈസ്റ്റർ കഴിയുന്നതോടെ വിവാഹം സീസൺ തുടങ്ങുകയാണ്. കേരളത്തിൽ സ്വർണവില കുറയുന്നത് വിവാഹസീസണിൽ സാധാരണക്കാർക്ക് ആശ്വാസമാകും. .

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,022,11 ഡോളർ നിലവാരത്തിൽ തുടരുന്നതിനാൽ വിപണിയിൽ വരുംദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം

logo
Metro Vaartha
www.metrovaartha.com