സ്വർണവില വീണ്ടും ഇടിഞ്ഞു; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 4000ത്തോളം രൂപ

ആഗോളവിപണിയിൽ എണ്ണവില ഉയർന്നതാണ് സ്വർണവില കുറയാൻ കാരണം
Gold prices fall again; down by nearly Rs 4,000 in a single day

സ്വർണവില വീണ്ടും ഇടിഞ്ഞു; ഒറ്റദിവസം കൊണ്ട്

4000ത്തോളം രൂപ കുറഞ്ഞു

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വ്യാഴാഴ്ച രണ്ട് തവണ ഇടിഞ്ഞു. ഇതോടെ 4000ത്തോളം രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. രാവിലെ പവന് 2040 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും 2000 രൂപ കുറയുകയായിരുന്നു. ഇതോടെ 4040 രൂപയുടെ കുറവാണ് പവന് ഉണ്ടായിരിക്കുന്നത്.

പവന് 1,11,400 രൂപയിലെത്തി. ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 13,925 രൂപയായി. ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കുത്തനെ കൂടിയതാണ് വില ഇടിവ് കാരണമായത്.

കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് നിലനിർത്തിയതും വില കുറയാൻ കാരണമായിട്ടുണ്ട്. യുദ്ധസാഹചര്യം ഉണ്ടാകുമ്പോൾ ഓഹരിവിപണികൾ ഇടിയുമ്പോൾ സ്വർണം കരുത്ത് നേടുന്നതാണ് നിലവിലുള്ള ട്രെൻഡ്, എന്നാൽ ആഗോളതലത്തിൽ എണ്ണവില ഉയർന്നത് സ്വർണത്തിന് തിരിച്ചടിയായി. ഇതോടെ വില താഴേക്ക് പോവുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com