സ്വർണവില വീണ്ടും താഴോട്ട്; പവന് 1,18,880 രൂപയായി

പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി
Gold prices fall again; Pawan falls to Rs 1,18,880

സ്വർണവില വീണ്ടും താഴോട്ട്; പവന് 1,18,880 രൂപയായി

Updated on

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാംദിനമാണ് വില താഴോട്ട് പോകുന്നത്. വെള്ളിയാഴ്ച പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയായി.

വ്യാഴാഴ്ച രണ്ടുതവണ വില ഇടിഞ്ഞിരുന്നു. ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് വിലയിൽ ചാഞ്ചാട്ടം ഉണ്ടാകാൻ കാരണം. യുദ്ധത്തിന്‍റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണവില പിന്നീട് താഴേക്ക് പതിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com