സ്വര്‍ണത്തിന് വീണ്ടും വില കൂടി

സ്വർണത്തിന് 2300 രൂപയോളം കുറഞ്ഞ ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്.
Gold prices rise in the state; increase by Rs 400

സ്വർണവില കുതിപ്പ് തുടരുന്നു; ഒറ്റയടിക്ക് വർധിച്ചത് 400 രൂപ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വ്യാഴാഴ്ചത്തെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

സ്വർണത്തിന് 2300 രൂപയോളം കുറഞ്ഞ ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. ഓഗസ്റ്റ് ഒന്‍പതാം തീയതി മുതലാണ് സ്വർണ വിലിയിൽ ഇടിവ് സംഭവിച്ചത്. ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം ഒരു ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില 3317 ഡോളര്‍ ആയിരുന്നു. ഇത് 3342ലേക്ക് ഉയര്‍ന്നിട്ടുണ്ട്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ നേരിയ വ്യതിയാനം ഇനിയുമുണ്ടായേക്കും. ഇതിന്‍റെ തുടര്‍ച്ചയായാണ് കേരളത്തില്‍ വില കൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com