സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ വർധന; പവന് 53,000 കടന്നു

കഴിഞ്ഞ മാസം 20 ന് 55,000 കടന്ന സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു
gold rate at 15-06-2024
സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ വർധന. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53,200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6,650 രൂപയാണ് വില.

കഴിഞ്ഞ മാസം 20 ന് 55,000 കടന്ന സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയാണ് വീണ്ടും 54,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവ് വന്നാണ് വില താഴേക്കെത്തിയത്.

Trending

No stories found.

Latest News

No stories found.