വൻ സ്വർണവേട്ട; കരിപ്പൂരിൽ1 കോടി 15 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

ക്യാപ്സൂൾ രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്
ഫയൽ ചിത്രം
ഫയൽ ചിത്രം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 2085 ഗ്രാം സ്വർണമിശ്രിതം രണ്ടുപേരിൽ നിന്നായി പിടികൂടി. വിപണിയിൽ ഒരുകോടി 15 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശിയായ സുഹൈൽ എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ക്യാപ്സൂൾ രൂപത്തിലാക്കിയാണ് ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com