

കൊച്ചി: നെടുംമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്ന് 437.35 ഗ്രാം സ്വർണം പിടികൂടി. ഏകദേശം 23 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലാണ് ചെന്നൈ സ്വദേശിനി കൊച്ചിയിലെത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പെയിന്‍റടിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.