കട്ടപ്പനയിൽ സ്വർണക്കടയുടമ കടയിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു

അഗ്നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചത്
Gold shop owner dies after getting stuck in shop elevator in Kattappana

സണ്ണി ഫ്രാൻസിസ്

Updated on

ഇടുക്കി: കട്ടപ്പനയിൽ സ്വർണക്കടയുടമ കടയിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11നാണ് കടയുടെ ലിഫ്റ്റിൽ സണ്ണി കുടുങ്ങിയത്.

അപകടം അറിഞ്ഞെത്തിയ ജീവനക്കാർ ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചത്.

ആരോഗ്യ നില വഷളായതിനെ തുടർന്ന് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com