ഡോളർ കടത്തു കേസ്; സ്വപ്ന സുരേഷിനും ശിവശങ്കറിനും 65 ലക്ഷം വീതം പിഴ, സന്തോഷ് ഈപ്പന് ഒരു കോടി

കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കസ്റ്റംസ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു
ഡോളർ കടത്തു കേസ്; സ്വപ്ന സുരേഷിനും ശിവശങ്കറിനും 65 ലക്ഷം വീതം പിഴ, സന്തോഷ് ഈപ്പന് ഒരു കോടി

കൊച്ചി: ഡോളർ കടത്തു കേസിൽ പിഴ ചുമത്തി കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും 65 ലക്ഷം വീതമാണ് പിഴ ചുമത്തിയത്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പൻ ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടിയും പിഴ അടയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. സന്ദീപ്, സരിത്ത്, സ്വപ്ന സുരേഷ്, എം ശിവശങ്കർ എന്നിവർക്ക് 65 ലക്ഷം രൂപയാണ് പിഴയാണ് ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതിൽ വിദേശ കറൻസി നിയമവിരുദ്ധമായി കടത്തിയെന്നും കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിന്‍റെ മുൻ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്.

ഖാലിദ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഖാലിദിനെ കേൾക്കാതെയാണ് പിഴച്ചുമത്തിയത്. എം. ശിവശങ്കറിന് ഖാലിദുമായി അടുത്ത ബന്ധമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ പ്രതികൾക്കും അറിയാമായിരുന്നു എന്നും കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com