കണ്ണൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം മോഷണം പോയതായി പരാതി

കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം
gold stolen from house on wedding day in kannur

കണ്ണൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്നും 30 പവൻ സ്വർണം മോഷണം പോയതായി പരാതി

Updated on

കണ്ണൂർ: കരിവള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നു 30 പവൻ സ്വർണം മോഷണം പോയതായി പരാതി. കൊല്ലം സ്വദേശി ആർച്ച എസ്. സുധിയുടെ സ്വർണമാണ് കവർന്നത്. മേയ് ഒന്നിനായിരുന്നു വിവാഹം.

വൈകുന്നേരത്തെ ചടങ്ങുകൾക്കു ശേഷം സ്വർണാഭരണങ്ങൾ അലമാരയിൽ അഴിച്ചുവച്ചിരുന്നുവെന്ന് ആർച്ച പറയുന്നു. തുടർന്ന് വെള്ളിയാഴ്ച നോക്കുമ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. കുടുംബവുമായി അടുപ്പമുള്ള ആരെങ്കലുമാവാം മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com