കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വര്‍ണം കാണാതായി; പിന്നില്‍ പൊലീസുകാരനെന്ന് സംശയം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയും കളഞ്ഞുകിട്ടിയതുമായ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്
Gold worth Rs 10 lakhs stored at Karipur police station goes missing

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വര്‍ണം കാണാതായി

Updated on

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല. വിവിധ കാലങ്ങളിലായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയും കളഞ്ഞുകിട്ടിയതുമായ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്.

കരിപ്പൂര്‍ സ്റ്റേഷനില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സ്വര്‍ണം കാണാതായതിനു പിന്നിലെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അറസ്റ്റ് നടപടികളിലേക്കും പൊലീസ് കടന്നേക്കും.

2026 ഫെബ്രുവരിയില്‍ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലൂടെ സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി പുറത്തുവന്നത്. പിന്നീട് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാതായെന്ന സംഭവം ഏറെ ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. അതിനാല്‍ സമഗ്രമായ അന്വേഷണം വിഷയത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com