

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
കൊച്ചി: കളമശേരിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി. ട്രെയിൻ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
കളമശേരി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടെ ബാരിക്കോഡും ഇടിച്ച് മുന്നോട്ട് പോയി വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇതോടെ ട്രാക്കിലെ വൈദ്യുതി ബന്ധം നിലച്ചു.