ഷൊർണൂരിൽ ഗുഡ്സ് ട്രെയ്ൻ പാളം തെറ്റി; ട്രെയ്നുകൾ പിടിച്ചിട്ടു

തൃശൂർ ഭാഗത്ത് നിന്ന് ഷൊർണൂരിലേക്ക് എത്തുന്ന ട്രെയ്നുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടിരിക്കുകയാണ്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

പാലക്കാട്: ഷൊർണൂരിൽ ഗുഡ്സ് ട്രെയ്ൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇതോടെ പ്രധാന റെയ്ൽപാതയിലൂടെയുള്ള ട്രെയ്ൻ ഗതാഗതം തടസപ്പെട്ടു.

തൃശൂർ ഭാഗത്ത് നിന്ന് ഷൊർണൂരിലേക്ക് എത്തുന്ന ട്രെയ്നുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടിരിക്കുകയാണ്. മറ്റു ട്രെയ്നുകളും വൈകിയാണ് സർവീസ് നടത്തുന്നത്.

അതേസമയം, സംഭവത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. ട്രെയ്ൻ ഗതാഗതത്തെ അപകടം ഗുരുതരമായി ബാധിക്കില്ലെന്നാണ് സൂചന.