കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്‍റെ ബോഗിയിലാണ് തീപിടിച്ചത്.
പെട്ടെന്നു തന്നെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം ഡിപ്പോയിലെ ജീവനക്കാർ ഫയർഫോഴ്‌സിനെ അറിയിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.