കാസർഗോഡ് ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തോട്ടിൽ വീണു; യുവാക്കൾ കുറ്റിച്ചെടിയിൽ പിടിച്ച് രക്ഷപെട്ടു

കർണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും
google maps error leads to car being swept away by rainwater in kasaragod
കാസർഗോഡ് ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് യുവാവക്കൾ അപകടത്തിൽപെട്ടു

കാസർഗോഡ്: കാസർഗോഡ് ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് യുവാവക്കൾ അപകടത്തിൽപെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കുറ്റിച്ചെടിയിൽ പിടിച്ച് നിന്ന അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിൽ ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം.

അമ്പലത്തറ മുനമ്പം ഹൗസിൽ എം.അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ. തഷ്‌രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ-പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കർണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ യാത്ര ചെയ്തിരുന്നത്. പുലർച്ചെ ഇരുട്ട് ആയതിനാൽ ഇവിടെ ചാലും പാലവും ഉള്ളതായി ഇവർ തിരിച്ചറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി തെറ്റുധരിച്ച ഇവർ ചാലിലേക്ക് വീഴുകയായിരുന്നു.

കാർ 150 മീറ്ററോളം ചാലിലൂടെ ഒഴുകിപ്പോയി. പിന്നീട് ഒരു പുഴവഞ്ചിയിൽ തട്ടി നിന്നപ്പോൾ ഇരുവരും കാറിന്‍റെ ചില്ലുകൾ താഴ്തി പുറത്തു കടക്കുകയും ചാലിന്‍റെ നടവിലുള്ള കുറ്റച്ചെടിയിൽ പിടിച്ച് നിൽക്കുകയുമായിരുന്നു. തുടർന്ന് ബന്ധുകളെ ഫോൺ വിളിച്ച് വിവരമറിയിക്കുകയും ലോക്കേഷനയച്ച് കൊടുക്കുകയുമായിരുന്നു. ബന്ധുക്കളുടനെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ടപരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.