ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീശന് വെട്ടേറ്റു

ഗുരുതരമായി പരുക്കേറ്റ സതീശൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീശന് വെട്ടേറ്റു
Updated on

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ ഗുണ്ടാ ആക്രമണം. തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീശന് ആക്രമണത്തിൽ വെട്ടേറ്റു. ഇന്ന ഉച്ചയോടെയാണ് ആക്രമണം. ഇന്നോവ കാറിലെത്തിയ ആക്രമി സംഘമാണ് വെട്ടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാറിലെത്തിയ സംഘം സതീഷിന്‍റെ ദേഹത്ത് ഒന്നിലധികം തവണ വെട്ടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സതീശൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്‍റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com