
തിരുവനന്തപുരം: വിവാദ മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് കേസിൽ വ്യവസായ വകുപ്പ് ഡയറക്‌ടർ ഗോപാലകൃഷ്ണനെതിരേ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമോ. ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഒഴിവാക്കി. ഗോപാലകൃഷ്ണൻ പൊലീസ് വ്യാജ പരാതി നൽകിയത് ചാർജ് മെമോയിൽ നിന്നും ഒഴിവാക്കി. ഉദ്യോഗസ്ഥ പൊലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ചാർജ് മെമോയിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമോയിലെ വിശദീകരണം.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ആക്കുകയും ചെയ്തു. ഫോൺ ഹാക്ക് ചെയ്തതാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രതികരണം. ഹിന്ദു ഗ്രൂപ്പിന് പിന്നാലെ മുസ്ലീം മല്ലു ഗ്രൂപ്പും പ്രചരിച്ചും. ഇവയെല്ലാം ആരോ ഒന്നിച്ച് ഉണ്ടാക്കിയ ഗ്രൂപ്പുകളാണെന്നായിരുന്നു അന്ന് ഗോപാലകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഹിന്ദു മല്ലു ഗ്രൂപ്പ് വന്നതിനു ശേഷമാണ് മുസ്ലീം മല്ലു ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്നത് സ്ക്രീൻ ഷോട്ടുകളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല പൊലീസ് പരിശോധനയിൽ ഫോൺ ഹാക്കിങ് നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ സസ്പെൻഷനിൽ കഴിയുകയാണ് ഗോപാലകൃഷ്ണൻ.